ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗൺ ആയതിനാൽ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. താരമിപ്പോൾ പങ്കുവയ്ക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ വളരെ രസകരമാണ്. ഇത് ശരിക്കും നയൻതാര തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളായി അനിഖ എത്തിയപ്പോഴും പലരും ഇതേ ചോദ്യം ചോദിച്ചിരുന്നു. ഇപ്പോൾ ഇത് വീണ്ടും ഉറപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്.
നയൻതാരയുടെ പല പോസ്റ്റുകളുടെയും ഒരു റിക്രിയേഷൻ പോലെയാണ് അനിഖയുടെ ചിത്രങ്ങൾ പുറത്തുവരുന്നത്. ജസ്റ്റിൻ പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അനിഖയെ നയൻതാര ലുക്കിലേക്ക് എത്തിച്ചത് ആർട്ടിസ്റ്റ് ഷിബിൻ ആന്റണി ആണ്. ദാഗ ഫാഷൻ ബ്രാൻഡിന്റെ വസ്ത്രങ്ങളാണ് അനിഖ ഇട്ടിരിക്കുന്നത്.