ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. റെയ്ൻബോ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയത്.