ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. മറ്റ് ബാലതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെകാൾ കൂടുതൽ അവസരങ്ങൾ അനിഖക്ക് ലഭിക്കുകയും അതെല്ലാം വളരെ ഭംഗിയായി താരം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
താരത്തിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോഴും ഒരു നായികയാവാനുള്ള എല്ലാ കഴിവും താരത്തിനുണ്ട് എന്ന് വിധി എഴുതുകയാണ് ആരാധകർ. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടാൽ കഥ തുടരുന്നു, അഞ്ചു സുന്ദരികൾ എന്നീ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ അനിഖ തന്നെ ആണോ ഇത് എന്ന് സംശയം തോന്നിപ്പോകും. മുടി കളർ ചെയ്ത് വൈറ്റും നീലയും ചേർന്ന കളർ പറ്റേണിലുള്ള സ്റ്റൈലിഷ് ഡ്രെസ്സിലാണ് അനിഖ പുതിയ ഫോട്ടോഷൂട്ടിൽ എത്തിയത്. മറ്റൊരു ചിത്രത്തിൽ ബാഹുബലിയിലെ ദേവസേനയെ പോലെ അമ്പും വില്ലുമായി ആണ് അനിഖ നില്കുന്നത്. ബിനു സീൻസ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയത്. സംഗീത സിദ്ധാർഥ് ആണ് കോസ്റ്റിയൂം ഡിസൈനർ.