ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
പുതിയ ചിത്രങ്ങൾക്ക് ഫാഷൻ ദേവതയോ അതോ രാജകുമാരിയാണോ എന്നാണ് ചില ആരാധകരുടെ കമന്റുകൾ. ഈ മേക്ക് ഓവറിന് പിന്നിലെ രഹസ്യം പറയുകയാണ് കോഴിക്കോടുകാരിയായ വിദ്യ സബീഷ്.
വിദ്യ സബീഷിന്റെ വാക്കുകൾ:
ഒരു ദിവസം ശരത്ത് വിളിച്ചു പറഞ്ഞു നമുക്കൊരു മേക്ക് ഓവർ ഷൂട്ട് ചെയ്യാനുണ്ട് എന്ന്. ആർട്ടിസ്റ്റ് അനിഖ സുരേന്ദ്രനെ ആണ് മെയ്ക്കോവർ ചെയ്യേണ്ടത് എന്നും. ഒരു ട്രഡീഷണൽ മേക്ക് ഓവർ. അതു കേട്ടപ്പോ തന്നെ തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്നു തോന്നി. പെട്ടെന്ന് മനസ്സിൽ ഒരു രൂപം തെളിഞ്ഞു. അങ്ങനെ ആ ഒരു ലുക്കിനെ കുറിച്ച് അനിഖയുടെ അമ്മയോടും ശരത്തിനോടും പറഞ്ഞു. അവർക്കും ഇഷ്ടമായി. പിന്നെ ആ ലുക്കിനെ പൂർണതയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അതു വിചാരിച്ചതിലും നന്നായിട്ട് ചെയ്യാനും കഴിഞ്ഞു.