ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. റെയിൻബോ മീഡിയക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ കിടിലൻ മേക്ക് ഓവറിൽ ആണ് അനിഖ എത്തുന്നത്.
അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മിയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡും താരം കരസ്ഥമാക്കി. “യെന്നെ അറിന്താല്‍, വിശ്വാസം” എന്നീ സിനിമകളില്‍ അജിത്തിന്റെ മകളായും വിശ്വാസത്തില്‍ അജിത്തിന്റേയും നയന്‍താരയുടേയും മകളായും താരം എത്തി. ജോണി ജോണി യെസ് അപ്പയാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.