തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധകന് വന്നെന്ന് നടി അനിഖ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് നടി ഇങ്ങനെ മറുപടി പറഞ്ഞത്.
Aww poor @anikhaoffl_ 🥺♥️ sorry you had to deal with it. Hope you’re better 🥺♥️♥️♥️ pic.twitter.com/H8EUijfPkW
— Anbu (@Mysteri13472103) May 22, 2021
യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നായിരുന്നു അനിഖയുടെ മറുപടി. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും നടി പറഞ്ഞു. ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ആദ്യമൊക്കെ ഉയരക്കുറവിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെന്നും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞെന്നും അനിഖ പറഞ്ഞു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണം ചെയ്യുമെന്നാണ് നടിയുടെ പക്ഷം.
yeaaah!! there’s no use being insecure about the height 💯♥️ well said @anikhaoffl_ ♥️♥️😍👏🏻 pic.twitter.com/Or9st99Qr9
— Anbu (@Mysteri13472103) May 22, 2021
ബാലതാരമായാണ് അനിഖ മലയാളത്തില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ജോണി ജോണി യെസ് അപ്പയിലാണ് അനിഖ ണവസാനമായി അഭിനയിച്ചത്.