പ്രശസ്ത സിനിമാതാരം അനിൽ മുരളി അന്തരിച്ചു. കൊച്ചിയിൽ വെച്ചായിരുന്നു മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ആണ് അനിൽ മുരളി ജനിച്ചത്. 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അനിൽ മുരളി സിനിമയിലെത്തുന്നത്. അനിൽ മുരളി വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ഉയർന്നുവന്നത്. വാൽക്കണ്ണാടി- എന്ന കലാഭവൻ മണി സിനിമയിലെ അനിൽ മുരളി അവതരിപ്പിച്ച വില്ലൻ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി. തുടർന്ന് നിരവധി സിനിമകളിൽ അനിൽ മുരളി വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്. നൂറിലധികം മലയാള ചിത്രങ്ങളിൽ അനിൽ മുരളി അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്കു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ സീരിയലുകളിലും അനിൽ മുരളി അഭിനയിച്ചിരുന്നു. അനിൽ മുരളിയുടെ ഭാര്യ സുമ. അവർക്ക് രണ്ട് കുട്ടികളാണുള്ളത്. ആദിത്യ, അരുന്ധതി.