പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. നേരത്തെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടത്തെ ചികിത്സ ഫലിക്കാത്തതിനാല്‍ ഇന്നലെ രാവിലെ അദ്ദേഹത്തെ കരുനാഗപ്പള്ളിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ അവിടേയും ശരിയാകാത്തതിനാലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസിലേക്ക് മാറ്റിയത്.
അദ്ദേഹത്തെ ഏഴ് മണിയോടെയാണ് കിംസിലെത്തിച്ചത്. അവിടെയെത്തിയപ്പോഴേക്കും കൊവിഡ് അദ്ദേഹത്തിന്റെ ശ്വാസകോശത്തെ കടുത്തരീതിയില്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഏതാണ്ട് എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. അന്‍പത്തിരണ്ടു വയസ്സായിരുന്നു. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന സിനിമയ്ക്കു വേണ്ടി അനില്‍ പനച്ചൂരാന് രചിച്ച ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വലയില്‍ വീണകിളികള്‍, അനാഥന്, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ എന്നീ കവിതകളാണ് അനില്‍ പനച്ചൂരാന്്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.