ഒരു ഇന്ത്യൻ ട്രാൻസ്ജെണ്ടർ വനിതയായ അഭിനേത്രിയും മോഡലുമായ വ്യക്തിയാണ് അഞ്ജലി അമീർ. 2016-ലെ മമ്മൂട്ടി നായകനായ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. ചലച്ചിത്രരംഗത്തിലേക്കു നായികയായി വരുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെണ്ടർ വനിതയാണ് അഞ്ജലി അമീർ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
റിയാസ് കാന്തപുരം പകർത്തിയ ചിത്രങ്ങളിൽ അതിസുന്ദരി ആയിട്ടാണ് അഞ്ജലിയെ കാണാൻ സാധിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സിനിമയിലെ തിരക്കുകൾ എല്ലാം മാറ്റിവെച്ചുകൊണ്ട് ഇപ്പോൾ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.