മലയാളികളുടെ പ്രിയപ്പെട്ട മിനി സ്ക്രീന്‍ താരമാണ് അഞ്ജന കെ ആര്. മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി സീരിയലുകളില്‍ അഞ്ജന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവില്‍ മനോരമയിലെ ‘ജീവിതനൗക’ എന്ന പരമ്പരയിലൂടെ ആണ് അഞ്ജന കൂടുതല്‍ പ്രശസ്തയായത്.
View this post on Instagram
അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ലഖ്നൗ സ്വദേശിയായ വിശ്വ കീര്‍ത്തി മിശ്രയാണ് വരന്. ഒരു പ്രൊഫഷണല്‍ ഷെഫാണ് വിശ്വകീര്‍ത്തി മിശ്ര. ലക്നൗവില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം.
View this post on Instagram
അടുത്ത സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്.
View this post on Instagram
മഴവില്‍ മനോരമയില്‍ കഴിഞ്ഞ വര്‍ഷമാണ് ജീവിതനൗക എന്ന പരമ്പര ആരംഭിച്ചത്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിലൊന്നാണിത്. ഏകദേശം ഒരു വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടില്‍ മികച്ച സ്ഥാനത്താണ് ഈ പരമ്പര. സുമിത്ര ജയകൃഷ്ണന് എന്ന കഥാപാത്രമായാണ് അഞ്ജന ഈ പരമ്പരയില്‍ എത്തുന്നത്.