സോഷ്യല്‍ മീഡിയയില്‍ തനിക്കു നേരെ മോശം കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത് നടി അഞ്ജു അരവിന്ദ്. അഞ്ജുവിന്റെ യുട്യൂബ് ചാനലിലാണ് അധിക്ഷേപ കമന്റ് വന്നത്. സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല”എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അഞ്ജു മറുപടി നല്കി രംഗത്തെത്തി.
അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും” എന്നാണ് അഞ്ജു മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് അഞ്ജു സോഷ്യല്‍ മീഡിയയിലും ഈ സ്ക്രീന്‍ഷോട്ട് പങ്കു വച്ചു.”’കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു” എന്ന അടിക്കുറിപ്പോടെ ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് നടി തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അഞ്ജുവിനെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകരും പ്രേക്ഷകരും രംഗത്തെത്തി. ഇങ്ങനെ കമന്റ് ചെയ്യുന്നവരെ പൊതുസമൂഹത്തിനു മുന്നില്‍ തൊലിയുരിച്ച് നിര്‍ത്തണമെന്ന് നടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
1995ല്‍ അക്ഷരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു അരവിന്ദ് ഇപ്പോള്‍ വെള്ളിത്തിരയില്‍ സജീവമല്ല. നിരവധി സീരിയലുകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.