ബാലതാരമായി സിനിമാ ലോകത്തേക്ക് ചുവടു വെച്ച നടിയാണ് അഞ്ജു. പിന്നീടങ്ങോട്ട് നായികയായും സഹ താരമായും അഞ്ജു തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്. താഴ്വാരം എന്ന സിനിമയിലാണ് അഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തിയത്.
അഞ്ജുവിന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും മടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ജുവിന് പിന്നാലെ ഉണ്ടായിരുന്നു. 1995ല്‍ കന്നഡ നടന് ടൈഗര്‍ പ്രഭാകറിനെ അഞ്ജു വിവാഹം ചെയ്തു. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. പേര് അര്ജ്ജുന് പ്രഭാകര്‍. പ്രഭാകറുമായുള്ള ബന്ധം പിരിഞ്ഞ അഞ്ജു തമിഴ് നടന് ഒ എ കെ സുന്ദറിനെ 1998-ല്‍ വിവാഹം കഴിച്ചു.
ഹിറ്റ് സീരിയലുകളിലും അഞ്ജു അഭിനയിക്കുന്നുണ്ടായിരുന്നു. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദര്‍ശനില്‍ മാനസി, സണ്‍ ടിവിയില്‍ അഗല്‍ വിലക്കുഗല്‍ എന്നി സീരിയലുകളിലും അഞ്ജു തിളങ്ങി. ഇടയ്ക്ക് അഞ്ജു മരിച്ചു എന്നുള്ള വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ജു രംഗത്ത് എത്തിയിരുന്നു. അഞ്ജുവിന്റെ അച്ഛന് മുസ്ലിം ആണ് അമ്മ ഹിന്ദുവുമാണ്. ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ് അഞ്ജു. മഗാരാസി’, ‘ഈറമാനാ റോജാവേ’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു വരുകയാണ് അഞ്ജു ഇപ്പോള്‍.