സെലിബ്രിറ്റികൾക്കിടയിൽ വിവാഹമോചനം ഇപ്പോൾ ഒരു ട്രെൻഡായി തീർന്നിരിക്കുകയാണ്. ആ ഒരു നിരയിലേക്ക് പുതിയ രണ്ടു പേരുകൾ കൂട്ടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകരുടെ നടി ആൻ അഗസ്റ്റിനും ഭർത്താവ് പ്രശസ്ഥ ക്യാമറാമാനായ ജോമോൻ ടി ജോണുമാണ് വേർപിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ക്യാമറാമാൻ ജോമോൻ ടി ജോൺ ചേർത്തല കുടുംബ കോടതിയിൽ നൽകിയിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി 9 നു ഹാജരാകുന്നതിന് ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. 2014ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലെത്തിയത്. ജോമോൻ ടി ജോൺ മലയാള സിനിമയിലെ മികച്ച ക്യാമറാമാൻമാരിൽ ഒരാളാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.