ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്. ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയ ആൻ ഇപ്പോൾ മനോഹരമായ പോർട്രെയ്റ്റുകൾ നിറഞ്ഞ ഫോട്ടോഷൂട്ടുകളിലൂടെയാണ് പ്രേക്ഷക മനം കവരുന്നത്. ക്ലിന്റ് സോമൻ തന്റെ കാമറക്കണ്ണുകൾ കൊണ്ട് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരിക്കുന്നത്. ചുവപ്പിന്റെ പ്രൗഢിയിൽ തിളങ്ങി നിൽക്കുന്ന ആൻ അഗസ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. നടിമാരായ അനുമോൾ, സൃന്ദ എന്നിവരും ഈ സീരീസിലെ ഫോട്ടോഷൂട്ടാണ് ഫേവറിറ്റ് എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.