പൃഥ്വിരാജ് നായകനായി എത്തിയ എസ്രാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഷൈൻ നിഗം നായകനായെത്തിയ ഇഷ്ക്ക് എന്ന ചിത്രത്തിലൂടെ നായികയായി മാറിയ താരമാണ് ആൻ ശീതൾ. ഇഷ്കിലെ ക്ലൈമാക്സിലെ താരത്തിന്റെ അഭിനയം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. ഇഷ്ക് ഗംഭീര വിജയം നേടിയതിനു ശേഷം പിന്നീട് താരം എത്തിയത് തമിഴിലാണ്. വസുധ എന്ന കഥാപാത്രത്തെയാണ് ആൻ ഇഷ്കിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് താരത്തിന് ലഭിച്ചത്.
ഇപ്പോൾ താരത്തെ പറ്റി മറ്റാർക്കും അറിയില്ലാത്ത ഒരു കാര്യം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെ പങ്കുവയ്ക്കുകയാണ്. അസാമാന്യ സ്കെയ്ട്ടർ കൂടിയാണ് താനെന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. സ്കൈട്ട് ബോർഡിൽ ചീറിപ്പാഞ്ഞു റോഡിലൂടെ പോകുന്ന ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇങ്ങനെ ഒരു കഴിവ് താരത്തിന് ഉണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. കിടിലം കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ എത്തുന്നത്.