കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള വേഷം അണിഞ്ഞ അന്നാ ബെന്നിന്റെ ചിത്രങ്ങൾ മനോഹരമായിട്ടുണ്ട് എന്നാണ് ആരാധകർ കമന്റുകളിൽ രേഖപ്പെടുത്തുന്നത്.
ലോക്ക് ഡൗൺ കാലത്ത് താരം തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇവ എല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
മധു നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു അന്നാ ബെന്നിന്റെ ആദ്യ ചിത്രം. ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീരപ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണ് ഇത്.