അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. എൺപതോളം പുതു മുഖങ്ങളെ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രത്തിൽ അവിചാരിതമായി ആയിരുന്നു രേഷ്മ എത്തിപ്പെട്ടത്. അഭിനയ മേഖലയായിരുന്നു കൂടുതൽ താൽപര്യം എങ്കിലും രേഷ്മ ആദ്യമെത്തിയത് മോഡൽ രംഗത്തായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു. ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി താരത്തിന് ഉണ്ടായിരുന്നു.
രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അന്ന അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അന്ന രാജൻ മോഹൻലാലിന്റെ നായികയായത്. ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണോ ദുൽഖർ സൽമാന് ഒപ്പമാണോ അഭിനയിക്കാൻ താത്പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, ദുൽഖറിന്റെ നായികയായി അഭിനയിക്കാനാണ് തനിക്ക് താൽപര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്നും പറഞ്ഞതിന് അന്ന രാജൻ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഫേസ്ബുക്കിൽ അവർ ആക്രമണത്തിന് വിധേയായി. ആക്രമണത്തിന് ഒടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടി വന്നു.
അന്ന സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. എന്റെ ജിഫുവിനും ഡൈനോക്കുമൊപ്പം..! എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
View this post on Instagram