മധുരരാജയിൽ ഏറ്റവുമധികം കൈയ്യടി നേടിയ സീനുകളാണ് നായകളെ വെച്ചുള്ള രംഗങ്ങൾ. വില്ലൻ കഥാപാത്രത്തിന്റെ എല്ലാ ക്രൂരതയുടെയും പൂർണത ആ നായ്ക്കളിൽ കാണാൻ സാധിക്കും. ഏറെ ഭീതി നിറക്കുന്ന ആ രംഗങ്ങൾ ഒരുക്കുന്നതിൽ നൂറ് ശതമാനം വിജയമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വന്തമാക്കിയിട്ടുള്ളത്. അത്തരം ഒരു സീനിന്റെ ലൊക്കേഷൻ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ് നടി അന്ന രാജൻ. നായകളുമായി ഉള്ള ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. വേട്ട പട്ടികളെ ഉൾപ്പെടുത്തിയുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.