കഴിഞ്ഞ ദിവസമാണ് സംവിധായകൻ ശങ്കർ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രം അന്ന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയുന്ന വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ ശങ്കറിനെതിരെ വിക്രം നായകനായ തമിഴ് ഒറിജിനൽ പതിപ്പ് അന്ന്യന്റെ നിർമാതാവായ ആസ്കാർ രവിചന്ദ്രൻ മുന്നോട്ട് എത്തിയിരിക്കുകയാണ്. തിരക്കഥാകൃത്തായ സുജാതയിൽ നിന്നും ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും താൻ പണം കൊടുത്ത് നേടിയിരുന്നുവെന്നും ശങ്കർ എത്രയും വേഗം ഹിന്ദി റീമേക്ക് നിർത്തിവെക്കണമെന്നുമാണ് ആസ്കാർ രവിചന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
#Anniyan Tamil Producer #AascarRavichandran asks Dir #Shankar to stop the Hindi remake as he has the rights.. pic.twitter.com/6h3WOGllH2
— Ramesh Bala (@rameshlaus) April 15, 2021