ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇഷ എന്ന ഡോ. ഐശ്വര്യ എ നായര്‍ ആണ് വധു. ഇന്നു രാവിലെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ വീഡിയോ അനൂപ് രാവിലെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബിഗ് ബോസില്‍ വച്ച് അനൂപ് തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു.
View this post on Instagram
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ അവസാന റൗണ്ടില്‍ എത്തിയ മത്സരാര്ഥികളില് ഒരാള്‍ അനൂപ് ആയിരുന്നു. സീസണ് 3ന് വേദിയായ തമിഴ്നാട്ടിലെ കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. 95-ാം ദിവസം ഷോ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഷോ അവസാനിപ്പിച്ച ദിവസം അവശേഷിച്ച എട്ട് മത്സരാര്ഥികളില് നിന്ന് പ്രേക്ഷകവോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. അനൂപ് കൃഷ്ണനെക്കൂടാതെ മണിക്കുട്ടന്, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന് മുഹമ്മദ്, റിതു മന്ത്ര എന്നിവരാണ് അവസാന എട്ടില്‍ ഇടം നേടിയത്. ഇതനുസരിച്ചുള്ള ഒരാഴ്ചത്തെ വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ മാറ്റമുണ്ടായാല്‍ ഗ്രാന്‍ഡ് ഫിനാലെ നടത്തിയേക്കും.
View this post on Instagram