2019 ജൂൺ ആറിന് ലക്ഷ്മി രാജഗോപാലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ മലയാളസിനിമ കോമഡി താരം അനൂപ് ചന്ദ്രൻ കഴിഞ്ഞ ദിവസം വിവാഹിതനായിരുന്നു .സെപ്റ്റംബർ ഒന്നിന്ന് രാവിലെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ നടയിൽ വച്ച് വിവാഹിതരായ ഇരുവരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
ഇന്നലെ കണിച്ചുകുളങ്ങരയിൽ സിനിമാ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിവാഹ വിരുന്ന് അനൂപ് ചന്ദ്രൻ നടത്തി.സാബുമോൻ,. ഷിയാസ് കരീം, രഞ്ജിനി ഹരിദാസ്, അർച്ചന ശുശീലൻ, ബഷീർ ബാഷിയും അദ്ദേഹത്തിന്റെ ഭാര്യമാരും തുടങ്ങി ബിഗ് ബോസ്സിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്ലാസ്മേറ്റ്സ്, രസതന്ത്രം, ഷേക്സ്പിയർ എം എ മലയാളം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനൂപ് ചന്ദ്രൻ. സിനിമയ്ക്കപ്പുറം കൃഷിയിലും സാമൂഹിക വിഷയങ്ങളിലും ഏറെ പങ്കാളിത്തമുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ് ചന്ദ്രൻ.