ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സംവിധായകനാണ് വി കെ പ്രകാശ്. മുല്ലവള്ളിയും തേന്മാവും, ഗുലുമാൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, നിർണായകം ഇവയെല്ലാം അതിനുദാഹരണമാണ്. നവ്യ നായരുടെ തിരിച്ചുവരവ് കുറിക്കുന്ന ഒരുത്തീയാണ് ഇപ്പോൾ അദ്ദേഹം സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഇപ്പോഴിതാ പുതിയൊരു ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. അനൂപ് മേനോനും പ്രിയ വാര്യരും ഒന്നിക്കുന്ന ചിത്രത്തിന് ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരിയെന്നാണ് പേരിട്ടിരിക്കുന്നത്. ഡിക്സൺ പൊടുത്താസാണ് നിർമാണം.
ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന പ്രിയ വാര്യർ ആദ്യമായി അനൂപ് മേനോനുമായി ഒന്നിക്കുന്ന ചിത്രമാണിത്. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ച പ്രിയ വാര്യർ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.