പച്ചയായ, ജീവിതങ്ങള്‍ തുറന്നു കാട്ടിയ മനോഹര സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സത്യന് അന്തിക്കാടിന്റെ മക്കള്‍ തെരഞ്ഞെടുത്തതും അച്ഛന്റെ അതേ മേഖല തന്നെ. മകന് അനൂപ് സത്യന്റെ കന്നി ചിത്രമായ ൃ വരനെ ആവശ്യമുണ്ട് നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കിപ്പോള്‍. മകന്റെ ചിത്രത്തിലും അന്തിക്കാട് ടച്ച് കൊണ്ടുവരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന് അനൂപ് സത്യന് മാതൃഭൂമി ഡോട് കോമുമിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.
ഏറെ കാലത്തിന് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിക്കുന്നു, തെന്നിന്ത്യയുടെ പ്രിയ നായക കല്യാണി പ്രയദര്ശന് മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രം തുടങ്ങിയ നിരവധി സവിശേഷതകള്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ആകാംഷ കൂടുകയെഉള്ളു.
ചിത്രത്തിലെ കാസ്റ്റിങ്ങിനെ ക്കുറിച്ചുള്ള ചോദ്യത്തിന് നസ്രിയ മാറി കല്യാണി വന്നു എന്ന മാറ്റം മാത്രമേ കാസ്റ്റിങ്ങില്‍ സംഭവിച്ചുള്ളൂ എന്നാണ് അനൂപ് മറുപടി നല്‍കിയത്. ബാക്കിയുള്ള മൂന്നു കഥാപാത്രങ്ങളും അവര്‍ തന്നെയാണ് ചെയ്യുക എന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ശോഭന-സുരേഷ് ഗോപി കൂട്ടുകെട്ട് ആദ്യമെ തീരുമാനിച്ചതാണ്. അവര്‍ക്കായി ഒന്നര വര്‍ഷം കാത്തിരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.