മലയാള സിനിമയിലെ വമ്പിച്ച താരനിര അണിനിരക്കുന്ന അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, വരനെ ആവശ്യമുണ്ട് എന്നാണ് ചിത്രത്തിന് പേര്. സുരേഷ് ഗോപി കല്യാണി പ്രിയദര്ശന് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ആണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്മാന് തന്നെയാണ.് ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത.് പ്രഖ്യാപന വേളയില്‍ തന്നെ ആരാധകര്‍ക്കിടയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രോജക്ട് ആണ് ഇത.് ടൈറ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടപ്പോള്‍ ഏറെ പ്രത്യേകതയുള്ള ഈ ചിത്രത്തിന് സ്പെഷ്യല്‍ ആയ ഒരു പോസ്റ്റാണ് പങ്കുവയ്ക്കുന്നത് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . താരങ്ങളെ കൂടാതെ ഉര്‍വ്വശിയും, മേജര്‍ രവിയും ലാലു അലക്സും, ജോണി ആന്റണി തുടങ്ങിയ വന്‍ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട.് കല്യാണി പ്രിയദര്ശന് മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യം ചിത്രം കൂടിയാണിത്. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…