യുവനടൻ ആൻസൻ പോൾ നായകനായി എത്തുന്ന ചിത്രം ‘താൾ’ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. കാമ്പസ് ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. റസൂൽ പൂക്കുട്ടി, എം ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.
നവാഗതനായ രാജാസാഗർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ മാധ്യമപ്രവർത്തകനായ ജി കിഷോർ ആണ് നിർവഹിക്കുന്നത്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക് കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ആൻസൻ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ വിവിയശാന്ത്, അരുൺ കുമാർ, മെറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം – സീനു സിദ്ധാർത്ഥ്, സംഗീതം – ബിജിബാൽ, വരികൾ – ബികെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം – അരുൺ മനോഹർ, കല – രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചു ഹൃദയ് മല്യ, ഡിസൈൻ – മാമി ജോ, പി ആർ ഒ – പ്രതീഷ് ശേഖർ.