അങ്കമാലി ഡയറീസ്,സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നി ചിത്രങ്ങളിലൂടെ മലയാള മനസ്സിൽ സ്ഥാനം നേടിയ യുവതാരമാണ് ആന്റണി വർഗീസ്.ആന്റണിയുടെ മൂന്നാം ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.സ്വാതന്ത്ര്യം അർധരാത്രിയിൽ ഒരുക്കിയ ടിനു പാപ്പച്ചൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.ആന്റണിയോടൊപ്പം ചെമ്പൻ വിനോദും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന് വേണ്ടി പുതുമുഖ നായികയെ സംഘടിപ്പിക്കുന്ന തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്ത് വിടും.ചെമ്പനും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാകും ചിത്രം നിർമിക്കുന്നത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.ആന്റണി നായകനായ ആദ്യ രണ്ട് ചിത്രങ്ങളും സുപ്പർ ഹിറ്റായിരുന്നു.അങ്കമാലി ഡയറീസിന്റെ തിരക്കഥ ഒരുക്കിയത് ചെമ്പൻ ആയിരുന്നു.