ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രത്തിന്റെ പ്രീ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ലോകേഷ് കനകരാജന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്.ചിത്രത്തിൽ മലയാളി താരം ആന്റണി വർഗീസും കരാർ ഒപ്പിട്ടിരുന്നു.
എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് ആന്റണിയെ മാറ്റി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.കാരണങ്ങൾ വ്യക്തമല്ല. ആന്റണി ചിത്രത്തിൽ ഉണ്ടെന്ന് സ്ഥിതീകരിച്ചുകൊണ്ടുള്ള ട്വീറ്റ് നിർമാതാക്കൾ ഡിലീറ്റ് ചെയ്യുകയുണ്ടായി.കൈദിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് ചിത്രത്തിൽ ആന്റണിയുടെ പകരക്കാരൻ എന്നാണ് റിപ്പോർട്ടുകൾ.അർജുൻ ദാസ് ചിത്രത്തിൽ ഉണ്ടെന്ന് അണിയറ പ്രവർത്തകർ ഇപ്പോൾ സ്ഥിതീകരിച്ചിട്ടുണ്ട്.
Team #Thalapathy64 welcomes the super Talented @iam_arjundas on board!#ArjunDasJoinsThalapathy64 pic.twitter.com/uEI9vOIT9m
— XB Film Creators (@XbFilm) November 30, 2019
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.