മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മോഹൻലാൽ നായകനായി വൻ വിജയമായി തീർന്ന ലൂസിഫറും ഇപ്പോൾ റിലീസിങ്ങിന് ഒരുങ്ങുന്ന മരക്കാറും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. അദ്ദേഹമിപ്പോൾ മോഹൻലാലിനെ കുറിച്ചും ചിത്രത്തെക്കുറിച്ചും തുറന്നു പറയുകയാണ്. ലൂസിഫർ എന്ന ചിത്രം ഒരു തിരിച്ചടി നേരിട്ടിരുന്നു എങ്കിൽ ഇപ്പോൾ മരക്കാരുടെ ഭാവി എന്താകുമായിരുന്നു എന്ന ആശങ്ക തനിക്കുണ്ടെന്ന് ആന്റണി പെരുമ്പാവൂർ പങ്കുവയ്ക്കുന്നു.
ലാൽസാറിന്റെ രസകരമായ മാനറിസങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ ഇന്ന് ഉണ്ടെന്നും അത് കൊടുക്കുവാൻ സാധിച്ചാൽ പ്രേക്ഷകർ സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അത് കണ്ടെത്തുക എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും ജോലി ആണെന്നും അത് പൃഥ്വിരാജ് ലൂസിഫറിലൂടെ വേണ്ടവിധത്തിൽ നടത്തി എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. നൂറു കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ.