ലാലേട്ടന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന് മമ്മൂക്കയെ കുറിച്ച് പറയുമ്പോഴും നൂറ് നാവാണ്. വേദനകളില്‍ മമ്മൂട്ടിയെപ്പോലെ ഒപ്പം നിന്ന മറ്റൊരാളില്ലെന്ന് ആന്റണി പെരുമ്പാവൂര്‍.മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്ന് പറയുന്ന ആന്റണി തന്റെ വളര്‍ച്ചയില്‍പ്പോലും മമ്മൂക്ക കാണിച്ച ശ്രദ്ധ എടുത്തു പറയുന്നുണ്ട്.തങ്ങളുടെ വീട്ടിലെ കാരണവര്‍തന്നെയാണു മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
“അതൃപ്തി ഉണ്ടെങ്കില്‍ സ്നേഹപൂര്‍വം തുറന്നു പറയുന്ന വ്യക്തിയാണ് മമ്മൂക്ക. ‘ആദി’ സിനിമ റീലീസ് ചെയ്യുന്നതിനു മുന്‍പു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു മോഹന്‍ലാല്‍ തന്നെയാണ്. ഇവര്‍ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണ്” ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു