അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നായകനാണ് ആന്റണി വർഗീസ്. പെപ്പേ എന്നും അറിയപ്പെടുന്ന ആന്റണി വർഗീസിന്റെ 4 പുതിയ മലയാള സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരം തമിഴിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ദളപതി വിജയുടെ ചിത്രത്തിൽ വില്ലനായി ആന്റണി വർഗീസ് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഈ റിപ്പോർട്ടുകൾ ശരി വെക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ പോകുന്നത്. ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റും ഇതിന് സൂചന നൽകുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ ഒരുങ്ങുന്ന ചിത്രം ഒരു ഗ്യാങ്ങ്സ്റ്റർ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.