സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി യുവതാരം ആന്റണി വര്‍ഗീസിന്റേയും സംഘത്തിന്റേയും ഹിമാചല്‍ യാത്ര. പത്തു ദിവസത്തോളം നീണ്ട യാത്രയിലെ ചെറു വീഡിയോകള്‍ ഒരു യാത്രാ വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈര്‍ഗ്യമുള്ള ഈ വീഡിയോ വാബി സബി എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡില്‍ ഹിമാചല്‍ പ്രദേശിലെ കല്ഗയെക്കുറിച്ചാണ് വിവരിക്കുന്നത്.
യാത്രയിലെ ഓരോ സന്ദര്‍ഭങ്ങളും വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാബ, മാതാജി, ചാര്‍ളി തുടങ്ങിയ പല തരം ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെ മറ്റുള്ള ട്രാവലോഗുകളില്‍ നിന്നും വാബി സബി വേറിട്ട് നില്ക്കുന്നു. കല്ഗയില് നിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോള്‍ രണ്ടാം എപ്പിസോഡ് മണാലിയെക്കുറിച്ചാണ്.
25 ഓളം സിനിമാ താരങ്ങള്‍ ചേര്‍ന്നാണ് വാബി സബി റിലീസ് ചെയ്തത്. ആന്റണി വര്ഗ്ഗീസിലൂടെ കഥ പറഞ്ഞു പോകുന്ന ഈ മനോഹര യാത്രയുടെ സംവിധാനം സനി യാസാണ്. വൈശാഖ് സി വടക്കേവീടാണ് നിര്‍മ്മാണം.