കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് നടന് ആന്റണി വര്‍ഗീസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കറുകുറ്റി ടാസ്ക് ഫോഴ്സിലെ അംഗമാവുകയും ചെയ്തു താരം. സമൂഹ അടുക്കള അടുക്കള അടക്കമുള്ള പ്രവര്‍ത്തനങ്ങളോടെ സജീവമാണ് കറുകുറ്റി കോവിഡ് ടാസ്ക് ഫോഴ്സ്.
സമൂഹഅടുക്കളയിലേക്ക് കൊണ്ട് വന്ന അരി ചാക്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കുക പാചകപ്പുരയില്‍ സഹായിക്കുക, ഭക്ഷണം പാക്കറ്റുകളാക്കാന്‍ സഹായിക്കുക, വീടുകളില്‍ എത്തിക്കേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കുക. തുടങ്ങിയ ജോലികളില്‍ സജീവമാണ് ആന്റണി ഇപ്പോള്‍. ദേശീയപാതയോരത്ത് നിരന്തരം വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലം ശുചീകരിക്കാന്‍ ടാസ്ക് ഫോഴ്സ് എത്തിയപ്പോഴും താരം അവരോടൊപ്പവും ഉണ്ടായിരുന്നു.
ആന്റണി വര്‍ഗീസ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ മൂന്ന് ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായിരുന്നു. ഒരുപിടി നല്ല സിനിമകള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഫാലിമി, അജഗജാന്തരം, ആരവം തുടങ്ങിയ ചിത്രങ്ങളാണ് പെപ്പെയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.