നീരജ് മാധവ് നായകനായി എത്തിയ ഗൗതമന്റെ രഥം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.ഗൗതമൻ എന്ന യുവാവ് ഇടത്തരം കുടുംബത്തിൽ ഒരു അംഗമാണ്. ഒരു കാർ സ്വന്തമാക്കുക എന്നത് ചെറുപ്പം മുതലേ ഗൗതമന്റെ വലിയൊരു സ്വപ്നമാണ്. അതിലേക്കുള്ള കഠിന പ്രയത്നത്തിലുമാണ് ഗൗതമൻ. എന്നാൽ ഗൗതമൻ പ്രതീക്ഷിച്ചിരുന്നതിൽ ഒരുപാട് താഴേക്ക് പോയി ഒരു നാനോ കാറാണ് മാതാപിതാക്കൾ ഗൗതമന് സമ്മാനിക്കുന്നത്. സുഹൃത്തുക്കൾക്കിടയിലെല്ലാം പരിഹാസനാകേണ്ടി വന്നെങ്കിലും ആ ചെറിയ കാർ ഗൗതമന് പകരുന്നത് വലിയ ജീവിതാനുഭങ്ങളാണ്. രസകരമായ ആ യാത്ര സങ്കീർണമാകുന്നത് ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കയറ്റങ്ങളും ഇറക്കങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ജീവിതത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ചിത്രം പറഞ്ഞു വെക്കുന്നത്. ഗൗതമൻ എന്ന ഈ യുവാവ് തന്റെ രഥത്തിൽ നിന്നും നേടിയെടുത്ത അറിവ് പ്രേക്ഷകർക്കും ജീവിതത്തിൽ പകർത്താവുന്ന ഒന്നാണ്. ചിത്രത്തിന് അഭിനന്ദനവുമായി നടൻ ആന്റണി വർഗീസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ആന്റണി വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഇന്നലെയാണ് ഗൗതമന്റെ രഥം കാണാൻ പറ്റിയത് . ഒപ്പം നമ്മടെ ഗൗതമും ടീമും ഉണ്ടായിരുന്നു .
ഒറ്റവാക്കിൽ പറഞ്ഞാൽ സംഭവം കലക്കി . നമ്മളിൽ പലർക്കും പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നതാണ് ഈ യാത്ര കാരണം
ഇത് ചിലപ്പോൾ നമ്മളുടെ കഥതന്നെയായിരിക്കും , കൂടുതൽ കഥയെപ്പറ്റി പറയുന്നില്ല നിങ്ങൾ പോയി കണ്ട് ഇഷ്ടപെടൂ…
നീരജ് ബ്രോയുടെ ഒരു ഗംഭീര കഥാപാത്രം തന്നെയാണ് ഇതിലെ ഗൗതം.കുറച്ചു നാളുകൾക്ക് ശേഷമുള്ള ഈ തിരിച്ചുവരവ്
ഗംഭീരമായിട്ടുണ്ട് . പിന്നെ ബേസിൽ ബ്രോ നിങ്ങ തകർത്തു. മിന്നൽമുരളി കഴിഞ്ഞാൽ ഉടനെ അടുത്ത പടം സംവിധാനം ചെയ്യണം ,
നിങ്ങൾ കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം ഇതുപോലെ ഗംഭീരമാക്കിയാൽ ഞങ്ങൾക്ക് അത് പണിയാകും 🤪😃….
പിന്നെ നമ്മുടെ അമ്മൂമ്മ ,ഗംഭീര പെർഫോമൻസ് ആയിരുന്നു .ഇനി പറയാൻ ഉണ്ടേൽ കുറെ ഉണ്ട്, കഥാപാത്രങ്ങളും പാട്ടും
വിഷ്വൽസും എല്ലാം കിടു … ഇനി ഇതിന്റെ എല്ലാം കയ്യടി കിട്ടേണ്ട ഒരാൾ കൂടിയുണ്ട് ആനന്ദ് , മലയാള സിനിമയിൽ നിങ്ങ ഒരു
കലക്ക് കലക്കുമെന്ന് മനസ്സിലായി …. പിന്നെ നേരത്തെ പറഞ്ഞ പോലെ നമ്മടെ കൂടെ അല്ലേൽ നമ്മളിൽ പലരുമാണ് ഇതിലെ ഗൗതമന് ,
എന്റെ വീട്ടിലുമുണ്ട് ഒരു ഗൗതമും അവന്റെ രഥവും അത് എന്റെ അപ്പനും അപ്പന്റെ വണ്ടിയുമാണ്…