ഇത്ര വലിയ സെലിബ്രിറ്റി ആയിട്ടും അപ്പൻ ഒരു ഓട്ടോ ഡ്രൈവർ ആണെന്ന് പറയുവാൻ തെല്ലും മടി കാണിക്കാത്ത ആന്റണി വർഗീസ് വെറും മൂന്ന് ചിത്രങ്ങൾ കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ചത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നിങ്ങനെ മൂന്ന് ചിത്രങ്ങളും പ്രേക്ഷകർക്ക് ഗംഭീര അനുഭവമാണ് പകർന്നേകിയത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒരുക്കിയ ടിനു പാപ്പച്ചന്റെ അജഗജാന്തരമാണ് ആന്റണിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ അപ്പന്റെ കാവൽമാലാഖ എന്ന ഓട്ടോക്കൊപ്പം ഇനി ആ വീട്ടിൽ വാഴുവാൻ ആന്റണി വർഗീസ് പുതിയതായി വാങ്ങിച്ച കിയ സെൽറ്റോസ് എന്ന കാറും കൂടി എത്തിയിരിക്കുകയാണ്.
ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് ആന്റണി വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്. 9.69 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. അഞ്ച് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന കിയ സെൽട്ടോസിന് 16 മുതൽ 21 കിലോമീറ്റർ വരെയാണ് മൈലേജ് കണക്കാക്കുന്നത്. SUV ഗണത്തിൽ പെട്ട ഈ വാഹനം 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.