ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടിനു പാപ്പച്ചന് ഒരുക്കിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും കയ്യടി നേടി.
ഇപ്പോഴിതാ മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് താരം. ചിത്രത്തോടൊപ്പം രസകരമായ കുറിപ്പുമുണ്ട്. അതിങ്ങനെ- ‘വീട്ടില്‍ മുഴുവന്‍ അഭിനേതാക്കളാ … അമ്മയുടെ പിന്നില്‍ രണ്ടുപേരെ കണ്ടാ അളിയനും പെങ്ങളും ചുമ്മാ അടുക്കളയില്‍ വന്നു നിക്കുന്നതാ ഒന്നും അറിയില്ല..
Happy Mother’s Day ❤️
വീട്ടില്‍ മുഴുവൻ അഭിനേതാക്കളാ … അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ അളിയനും പെങ്ങളും ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല..
Posted by Antony Varghese on Sunday, 9 May 2021