ലോകം എങ്ങും ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുകയാണ് . തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന ഇന്നേദിവസം തൊഴിലാളി ദിന സന്ദേശവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വേറിട്ടൊരു തൊഴിലാളി ദിന സന്ദേശം നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ആൻറണി വർഗീസ് എന്ന പെപ്പെ.
തൻറെ അച്ഛൻറെ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ആൻറണി വർഗീസ് തൊഴിലാളി ദിനാശംസകൾ അറിയിച്ചത്. ഇതിൽ എന്താണ് കൗതുകം എന്നല്ലേ? അധികം ആർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ് ഇതിലെ കൗതുകകരമായ കാര്യം. ആൻറണി വർഗീസിന്റെ പിതാവ് ഒരു ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ഉപജീവനമാർഗ്ഗം കൊണ്ടാണ് ആൻറണി വർഗീസിന്റെ കുടുംബം കഴിഞ്ഞിരുന്നത് .പിന്നീടാണ് ദൈവനിയോഗം പോലെ അങ്കമാലി ഡയറീസ് സംഭവിച്ചത് .പിന്നീട് ആന്റണിക്കും കുടുംബത്തിനും തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല .മകൻ ഉയരങ്ങളിലെത്തി എങ്കിലും ഇപ്പോഴും ഓട്ടോ ഓടിച്ചു തന്നെയാണ് ആൻറണിയുടെ പിതാവ് ജീവിക്കുന്നത്. സ്വന്തം തൊഴിലിനോട് കാണിക്കുന്ന ഈ ആദരവിന് അദ്ദേഹത്തിന് നിറഞ്ഞ കൈയടികൾ