ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വര്‍ഷം മെയ് മാസത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസിന് പുറമേ ഐഎം വിജയന്, ടി ജി രവി, ബാലു വര്‍ഗീസ്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ലുക്മാന്, ജോപോള്‍ അഞ്ചേരി, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്.
ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയുമാണ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍.