അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്സ് ആണ് അനീഷ. സ്കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്റണിയും അനീഷയും.
വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന് ഉണ്ടാകും. നേരത്തെ അനീഷയുടെ വീട്ടില്‍ വച്ച് നടന്ന ഹല്‍ദി ചടങ്ങിന്റെയും കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയത്തിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ലെ ‘പെപ്പെ’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആന്റണി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ടിനു പാപ്പച്ചന്റെ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’, ലിജോയുടെ ‘ജല്ലിക്കട്ട്’ എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. ടിനു പാപ്പച്ചന്റെ ‘അജഗജാന്തരം’, നിഖില്‍ പ്രേംരാജിന്റെ ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ എന്നിവയാണ് ആന്റണി വര്‍ഗീസിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.