ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ശുഭരാത്രിയിൽ അനുസിതാരയാണ് നായികയായെത്തുന്നത്. ഇത്രയും വിവാദങ്ങൾ ഉയർന്നു നിൽക്കുമ്പോൾ ദിലീപേട്ടന്റെകൂടെ അഭിനയിക്കാൻ മടിയില്ലെയെന്നായിരുന്നു പലരുടെയും ചോദ്യം എന്ന് തുറന്നു പറയുകയാണ് അനുസിത്താര. എന്നാൽ വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനു. ദിലീപേട്ടനെ പോലെ വലിയ ഒരു നടന്റെ കൂടെ അഭിനയിക്കാൻ കിട്ടുന്ന അവസരം കളയുവാൻ മാത്രം താൻ ആളല്ലെന്നും അഭിനയരംഗത്തുനിന്നും പോയി കഴിഞ്ഞാലും തന്റെ മക്കളോട് ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് തനിക്ക് പറയാൻ സാധിക്കണമെന്നും അനുസിത്താര പറയുന്നു.
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തോടെയാണ് അനുസിത്താരയുടെ അഭിനയജീവിതത്തിൽ ഒരു ബ്രേക്ക് വന്നത്. അതിന് കാരണമായത് ജയസൂര്യ ആണെന്നും താരം തുറന്നു പറയുന്നു. ഭർത്താവിന്റെ സപ്പോർട്ട് ആണ് തന്റെ ഏറ്റവും വലിയ കരുത്ത് എന്നും താരം പറഞ്ഞു.പുതിയ നായികന്മാരുടെ ഭാഗ്യ നായകനായി ചാക്കോച്ചനെ പറയുന്നതുപോലെ അനുസിത്താരയുടെയും ഭാഗ്യം നായകൻ ചാക്കോച്ചൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.