വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. താനൊരു കടുത്ത മമ്മൂട്ടി ആരാധിക ആണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഓരോ കഥാപാത്രത്തിലൂടെയും മലയാളിയെ വിസ്മയിപ്പിക്കുന്ന നടനവിസ്മയം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. പലരും പറയും മമ്മൂക്കയ്ക്ക് ജാഡയാണ് പോസ് ആണ് എന്നൊക്കെ. എന്നാൽ അദ്ദേഹത്തെ അടുത്തറിയുന്നവർ ഇത് സമ്മതിച്ചു തരില്ല. മമ്മൂക്കയുടെ കടുത്ത ആരാധകരിൽ ഒരാളാണ് അനുസിത്താര. താരം ഇത് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ പറ്റി തുറന്നുപറയുകയാണ് അനു.
താരത്തിന്റെ വാക്കുകൾ:
ഒരു ദിവസം ഞാൻ ലൊക്കേഷനിൽ ഇരിക്കുമ്പോൾ കാൻഡി ക്രഷ് കളിക്കുന്ന ശബ്ദം കേട്ടു. ഞാൻ മനസ്സിലോർത്തു ” ഇവിടെ മുഴുവൻ വലിയ ചേട്ടന്മാർ ആണല്ലോ, ഇതാരാ ഇവിടെ കാൻഡി ക്രഷ് കളിക്കുന്നത് . ഞാൻ ചുറ്റും നോക്കിപ്പോൾ അതാ മമ്മൂക്ക ഫോണിൽ വരച്ചു ശേ എന്നൊക്ക ഇടക്ക് പറഞ്ഞു കാൻഡി ക്രഷ് കളിക്കുന്നു. എനിക്കപ്പോൾ മനസിലായി കുട്ടികളുടെ മനസാണ് മമ്മൂക്കക് എന്ന് പറയുന്നത് വെറുതെയല്ല എന്ന്.