മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.
ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അനു സിത്താര.റിയലിസ്റ്റിക് സിനിമയാണ് ഉണ്ട എന്ന അഭിപ്രായം രേപ്പെടുത്തികൊണ്ട് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങൾ നേരുകയാണ് നടി.അനു സിതാര ഒരു കടുത്ത മമ്മൂട്ടി ആരാധികയാണ്.ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരം ആയെന്നും മമ്മുക്ക ചുമ്മാ വന്നങ്ങു തകർത്തു എന്നുമാണ് അനു സിതാര പറയുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സും ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു എന്നും താരം എടുത്തു പറയുന്നുണ്ട്.