ഒരുപാട് സിനിമകൾ ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനുസിത്താര. താര ജാടകളില്ലാത്ത ഒരു താരം കൂടിയാണ് അനു. താരത്തിനെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന ചിത്രത്തിലാണ് അനുസിത്താര അവസാനമായി അഭിനയിച്ചത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം അനുസിത്താര സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ൽ ആണ് അനുസിത്താര ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് അനുസിത്താര പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ വിദ്യാരംഭം സ്പെഷ്യൽ ഡാൻസ് പെർഫോമൻസുമായി എത്തിയിരിക്കുകയാണ് താരം.