ഒരുപാട് സിനിമകൾ ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനുസിത്താര. താര ജാടകളില്ലാത്ത ഒരു താരം കൂടിയാണ് അനു. താരത്തിനെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന ചിത്രത്തിലാണ് അനുസിത്താര അവസാനമായി അഭിനയിച്ചത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം അനുസിത്താര സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ താരം തന്റെ എൽകെജിയിലെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയുണ്ടായി. എൽകെജിയിൽ ആയിരുന്നപ്പോൾ നൃത്ത പരിപാടിക്ക് ഒരുങ്ങിയപ്പോൾ എടുത്ത ചിത്രമാണ് അനുസിത്താര പങ്കുവച്ചത്. വളരെ ഏക്സ്പ്രെസ്സിവ് ആയ കണ്ണുകൾക്ക് ഉടമയാണ് അനു സിതാര. തരാം പങ്കു വച്ച ആ പഴയ ചിത്രം കാണുമ്പോൾ അത് അനുവിന്റേത് തന്നെയെന്ന് മനസിലാകുമെന്നു പ്രേക്ഷകർ പറയുന്നത് ആ കണ്ണുകളുടെ സവിശേഷത കൊണ്ടാണ്.