ദിലീപിനെയും സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അനു സിത്താര നായികയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. നിരൂപക പ്രശംസ പിടിച്ചുപറ്റിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ മറ്റു താരനിർണ്ണയം നടന്നു വരികയാണ്. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു. അനു സിത്താര നായികയായ നീയും ഞാനും എന്ന ചിത്രം മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.