മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി പ്രേക്ഷകർക്കിടയിലേക്ക് എത്തിയ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ താരങ്ങളുടെ പ്രകടനവും എം. ജയചന്ദ്രന്റെ സംഗീതവും കൈയടി നേടുന്നു.
രണ്ടു വർഷങ്ങൾക്കു മുൻപ് ചിത്രത്തിന്റെ പ്ലാനിങ് നടക്കുമ്പോൾ, അനു സിത്താരയായിരുന്നു സംവിധായകൻ ഷാനവാസിന്റെ മനസ്സിൽ. പിന്നീട് ചിത്രീകരണം നീളുകയും അങ്ങനെ ഡേറ്റുകൾ മാറുകയും ചെയ്തു. ദാവണിയുടെ ഡിസൈനിങ് ചെയ്ത സമീറ ആണ്. സിമ്പിൾ കോട്ടണിലാണ് ഈ ദാവണികൾ. പാവാടയിലോ ബ്ലൗസിലോ ഡിസൈൻ വർക്കുകൾ കൊടുത്ത്, ദുപ്പട്ട ഏറ്റവും സിമ്പിൾ ആക്കി നിർത്തുന്ന സ്റ്റൈലിന് ഏറെ ആരാധകപ്രീതിയാണ് ലഭിക്കുന്നത്. അദിതിയെ ഡിസൈനുകൾ കാണിക്കാനും ട്രയൽ നോക്കാനുമായി സമീറ മുംബൈയിൽ പോയി. ട്രയൽ നോക്കിയതോടെ അദിതിയുടെ ആകുലതകൾ എല്ലാം പോയി.
സമീറയുടെ വാക്കുകൾ:
വല്യ മോഡലാണെന്ന അഹങ്കാരം തീരെയില്ലാത്ത, പാവം സ്വഭാവമാണ് അദിതിക്ക്. ക്ര്യൂവിലെ മറ്റുള്ളവർക്കൊപ്പം ഹോംലി മീൽസ് കഴിക്കാൻ വരെ അവർ ഒപ്പം കൂടും. ചിലർക്ക് എന്തിട്ടാലും സൗന്ദര്യമുണ്ടാകുമല്ലോ.. അങ്ങനെയാണ് അദിതിക്ക്. ഏതു ദാവണിയിട്ടാലും ഒടുക്കത്തെ ഭംഗി. അദിതി ഇടുന്ന ആ കല്ലുവച്ച വെള്ളിക്കൊലുസ് എറണാകുളം മുഴുവൻ തിരഞ്ഞു കണ്ടു പിടിച്ചതാണ്. വാങ്ങുമ്പോൾ ആ ഒരൊറ്റ പീസേ ഉണ്ടായിരുന്നുള്ളു. സുജാതക്കൊലുസ് ആരാധികമാർക്ക് ഒരുപാടിഷ്ടമാകുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം.