അധികമാരും കാണാത്ത തന്റെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് നാലാം വിവാഹ വാർഷികത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് നടി അനു സിതാര. കുടുംബ ജീവിതത്തിന്റെ മനോഹരമായ നാലു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അനു സിതാരയും ഭർത്താവ് വിഷ്ണുവും. 2015 ജൂലൈ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോൾ പങ്കുവച്ചിരുന്ന ചിത്രത്തിൽ വിവാഹ രജിസ്റ്ററിൽ ഒപ്പു വയ്ക്കുന്ന അനുവും ഒപ്പം വിഷ്ണുവുമാണ് ഉള്ളത്. പോസ്റ്റിനു താഴെ നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങിയ താരങ്ങളാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ നടന്ന ഒരു വിവാഹമായിരുന്നു ഇരുവരുടേയും.സാധാരണ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്നവരാണ് താരങ്ങൾ. എന്നാൽ തികച്ചും വ്യത്യസ്തമായി ഭർത്താവിന്റെ പിന്തുണ കൊണ്ട് മാത്രം വിവാഹശേഷമാണ് അനു അഭിനയജീവിതത്തിൽ തന്റെ സ്ഥാനമുറപ്പിച്ചത്.