മലയാള സിനിമയിലെ നാടന്‍ സൗന്ദര്യമാണ് നടി അനു സിത്താര. എന്നാല്‍ തടി കൂടിയതിന്റെ പേരില്‍ അനുവിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തടി കുറച്ച് സുന്ദരിയായി ദാവണി ചുറ്റിയുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
തടി കുറയ്ക്കാന്‍ പരിശീലകനെ തേടി നടന്ന അനുവിന് ഒടുവില്‍ ഉണ്ണി മുകുന്ദനാണ് സഹായവുമായെത്തിയത്. ഉണ്ണി വെയ്റ്റ് ലോസ് ചലഞ്ച് ടിപ്പുകളിലൂടെ അനു ഒരുമാസം കൊണ്ട് കുറച്ചത് ആറ് കിലോ ഭാരമാണ്.
സ്ത്രീകള്‍ക്കായുള്ള ഒരു സ്പെഷല്‍ ഡയറ്റ് പ്ലാന്‍ ആണ് ഉണ്ണി മുകുന്ദന് അനു സിത്താരയ്ക്ക് പറഞ്ഞു കൊടുത്തത്. അതേ സമയം ഇനിയും ഭാരം കുറയ്ക്കാനാണ് പ്ലാനെന്നാണ് അനു പറയുന്നത്.