വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരം കൂടിയാണ് അനു. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്ക്രീനിൽ കണ്ടത്.
താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസും വീഡിയോകളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോഴിതാ അനിയത്തി അനു സൊനാരയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ക്വീന്‍’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ’ എന്ന പാട്ടുപാടി ഡാന്‍സ് ചെയ്യുകയാണ് രണ്ടാളും. ‘മിഡ് നൈറ്റ് ഫണ്‍’ എന്നാണ് അനു സിതാര വീഡിയോ പങ്കുവച്ച് കൊണ്ട് കുറിക്കുന്നത്. മുന്‍പും സഹോദരിയ്ക്ക് ഒപ്പമുള്ള ഡാന്‍സ് വീഡിയോകള്‍ അനു പങ്കുവച്ചിട്ടുണ്ട്. വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്ത് നിന്നുള്ള അനുവിന്റെ ഒരു നൃത്ത വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
Anu Sithara dances with her sissy Anusonara pic.twitter.com/fij40ERWKG
— Cinema Daddy (@CinemaDaddy) February 1, 2021