ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ കുതിക്കുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുന്നു. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക.
ചിത്രത്തിൽ ടോവിനോയുടെ ലിപ് ലോക്ക് കിസ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരണം നേടിയിരുന്നു.ഈ അടുത്ത് ഇറങ്ങിയ ടോവിനോയുടെ മിക്ക സിനിമകളിലും ടോവിനോ ലിപ് ലോക്ക് ചെയ്തിരുന്നു. ഇതോടെ ടോവിനോയുടെ അടുത്ത സിനിമയായ ഒരു കുപ്രസിദ്ധ പയ്യനിലും ലിപ് ലോക്ക് ഉണ്ടാകുമോയെന്ന് ചോദിക്കുകയാണ് ആരാധകർ.ചിത്രത്തിലെ നേരത്തെ റിലീസായ ഒരു പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പോസ്റ്ററിന് കമന്റ് ആയി അനു സിത്താരയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ടോവിനോ തോമസിനോട് അല്പം അകലം പാലിച്ചു നിന്നാൽ മതി എന്നാണ് ആരാധകനു അനു സിത്താരയോട് പറയാൻ ഉള്ളത്. എന്നാൽ ഇത്രയും ഗ്യാപ് ഇട്ടു നിന്നാൽ മതിയോ എന്ന് ചോദിച്ചു കൊണ്ട് അനു സിതാര പോസ്റ്റ് ചെയ്ത ചിത്രം ടോവിനോയോട് വളരെ അധികം ഇഴുകി ചേർന്ന് നിൽക്കുന്ന, ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ഒരു പോസ്റ്റർ തന്നെയാണ്. ഈ ചിത്രത്തിലും ടോവിനോ തോമസ് ചുംബിക്കുന്നുണ്ടോ എന്ന ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.
തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. ബിനീഷ് എന്ന കഥാപാത്രത്തെ ടൊവിനോ ഭംഗിയായി കൈകാര്യം ചെയ്തു. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.