വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്ക്രീനിൽ കണ്ടത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ്. തന്റെ വീട്ടിൽ ആദ്യമായി ഉണ്ടായ തണ്ണീർ മത്തൻ മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ് താരം. നടിയുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത തണ്ണീർ മത്തന്റെ ആദ്യ ഫലം അനു തന്നെയാണ് ചെടിയിൽ നിന്നും മുറിച്ചെടുക്കുന്നതു. മുറിച്ചെടുത്ത തണ്ണീർ മത്തൻ വീട്ടിലെ അടുക്കളയിൽ കൊണ്ട് പോയി അനു മുറിക്കുന്നതും വീഡിയോയിൽ കാണാം. നല്ല രീതിയിൽ പഴുത്തിട്ടുമുണ്ട് ആ തണ്ണീർ മത്തനെന്നു വീഡിയോയിൽ കാണാൻ സാധിക്കും. ഏതായാലും അനു സിതാര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച ഈ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ വീട്ടിൽ ഏറെ ഫലങ്ങളും പച്ചക്കറികളും അനു സിതാര ഓർഗാനിക് ആയി കൃഷി ചെയ്യുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു.